കൂടത്തായ് കൊലപാതക പരമ്പര വെള്ളിത്തിരയിലേയ്ക്ക്

October 9, 2019

കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പര സിനിമയാകുന്നു. മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ ടീം കൂടത്തായ് സംഭവം ആസ്പദമാക്കി സിനിമ ഒരുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നു എന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമല്ല. മോഹന്‍ലാലിനു വേണ്ടി നേരത്തെ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമായാണ് കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നതെന്നാണ് സൂചന.

Read more:‘ദശമൂലം ദാമുവിന് ഇതൊക്കെ സിംപിള്‍’; വിമാനം പറത്തി സുരാജ്; വെഞ്ഞാറമൂട്: വീഡിയോ

അതേസമയം കൂടത്തായ് കൊലപാതക പരമ്പര സിനിമയാക്കുന്നു എന്ന് നടി ഡിനി ഡാനിയലും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം റോണെക്‌സ് ഫിലിപ്പ് ആണ്. വിജീഷ് തുണ്ടത്തില്‍ തിരക്കഥ ഒരുക്കുന്നു. അലക്‌സ് ജേക്കബ്ബാണ് നിര്‍മ്മാണം. കൂടത്തായ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഡിനി ഡാനിയല്‍ പുറത്തുവിട്ടിരുന്നു.

Read more:പോത്തിന് പിന്നാലെ ഓടി ജനം, ജനത്തിന് പിന്നാലെ പാഞ്ഞ് ഗിരീഷ്; “എന്നാലും എന്നാ ഒരു ഓട്ടമാണിതെന്ന്” സോഷ്യല്‍മീഡിയ: ജല്ലിക്കട്ട് മെയ്ക്കിങ് വീഡിയോ

രണ്ട് സംഘങ്ങള്‍ കൂടത്തായ് കൊലപാതക പരമ്പര സിനിമയാകുന്നു എന്ന് പ്രഖ്യാപിച്ചതോടെ നിരവധി ചോദ്യങ്ങളും സംശയങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.