എന്തൊരു ക്യൂട്ടാണ്…, കൊച്ചുമിടുക്കിയുടെ ഈ പൂമുത്തോളേ… പാട്ടിന് നിറഞ്ഞ കൈയടി: വീഡിയോ

October 15, 2019

കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ വലിയ വാതായനങ്ങള്‍ തുറക്കുകയാണ് സോഷ്യല്‍മീഡിയ. പ്രായഭേദമന്യേ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരമാകാറുള്ളതും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് ഒരു കൊച്ചുമിടുക്കി. പൂമുത്തോളെ… എന്നു തുടങ്ങുന്ന പാട്ട് പാടുന്ന കുട്ടിത്താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വരവേല്‍ക്കുന്നത്. നിരവധി പേരാണ് കൊച്ചുമിടുക്കിയ്ക്ക് ആശംസകല്‍ നേരുന്നതും.

പൂമുത്തോളേ….’എന്നു തുടങ്ങുന്ന ഗാനം ഹൃദയത്തിലേറ്റിയവരാണ് മലയാളികളില്‍ അധികവും. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഈ ഗാനം അത്രമേല്‍ ജനപ്രിയമാണ്. ദാമ്പത്യസ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഗാനത്തില്‍ എന്നതുതന്നെയാണ് ഈ ഗാനത്തെ അത്രമേല്‍ ശ്രദ്ധേയമാക്കിയത്.

2018 നവംബറിലാണ് ജോസഫ് എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ജോജു എത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.

Read more:അന്ന് ആ പാട്ട് പാടിയപ്പോള്‍ റിയാലിറ്റി ഷോയില്‍ നിന്നും ഔട്ട്, ഇന്ന് അതേപാട്ടിന് ഡാന്‍സ് ചെയ്ത് കൈയടി നേടി ഷെയ്ന്‍ നിഗം: വീഡിയോ

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.