‘5000 വര്‍ഷങ്ങള്‍ക്ക് മുമ്പ്’; പഴയകാല ചിത്രം പങ്കുവച്ച് നടന്‍ മാധവന്‍

October 25, 2019

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള താരമാണ് തമിഴ്‌നടന്‍ മധവന്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ മധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘5000 വര്‍ഷങ്ങള്‍ക്ക് മുമ്പ്’ എന്ന രസകരമായ അടിക്കുറിപ്പാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്നത്. ഈ ക്യാപ്ഷന്‍ തന്നെയാണ് ഫോട്ടോയുടെ മുഖ്യ ആകര്‍ഷണവും.

അതേസമയം നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മാധവന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി വന്നത്.

Read more:കുഞ്ഞനുജത്തിക്കായി ഒരു സ്‌നേഹത്താരാട്ട്: വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നത്. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമയുടെ നിര്‍മ്മാണം.

 

View this post on Instagram

 

5000 years ago … ??????

A post shared by R. Madhavan (@actormaddy) on