‘മാമാങ്കം’ കളിക്കാം; പ്രത്യേക ഗെയിമുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

October 10, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പ്രത്യേക ഗെയിം പുറത്തിറക്കി. മമ്മൂട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഗെയിം പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തി. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് മാമാങ്കം ഗെയിം കളിക്കാന്‍ സാധിക്കുക. പ്ലേ സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. മികച്ച സ്വീകാര്യതയാണ് ഗെയിമിന് ലഭിയ്ക്കുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.

Read more:ഒരു വാഹനത്തിന്റെ അശ്രദ്ധ, അപകടം സംഭവിച്ചത് മറ്റൊരു വാഹനത്തിന്: വൈറല്‍ വീഡിയോ

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. അതേസമയം മലയാളത്തിനും ഹിന്ദിക്കും പുറമെ തെലുങ്കിലും തമിഴിലും മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.