ഇത് നമ്മുടെ നകുലനും ഗംഗയും തന്നെ; ഒരു എഡിറ്റിങ് അപാരതയെന്ന് സോഷ്യൽ മീഡിയ, വീഡിയോ

October 26, 2019

എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മലയാളികളുടെ എന്നത്തേയും ഇഷ്ടചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രമാണ് മണിച്ചിത്രത്താഴ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവില്ല.  മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ‘വിടമാട്ടേൻ..’ ഡയലോഗ് ട്രോളുകളിലും ഡബ്‌സ്മാഷുകളിലും നേരത്തെ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഈ ഡയലോഗാണ് സമൂഹ മാധ്യമങ്ങളിൽ കൈയടിനേടുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഹിറ്റായ ഈ വീഡിയോയിൽ ഗംഗയുടെയും നകുലന്റെയും  മണിച്ചിത്രത്താഴിലെ ഡയലോഗ് പറയുന്ന റസലർ ബിഗ്ഷോയിലെ താരങ്ങളെയാണ് കാണുന്നത്. എന്തായാലും എഡിറ്റിങ്ങിന്റെ അപാരതയെ പ്രശംസിക്കുകയാണ് കാഴ്ചക്കാർ.

 

View this post on Instagram

 

ഗംഗേ… #manichithrathazhu #shobhana #sureshgopi

A post shared by Rakesh Nostradamus (@rakesh.dreamer) on