മഞ്ജു വാര്യർ ഇനി രജനികാന്തിന്റെ നായിക
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് നായിക മഞ്ജു വാര്യർ മലയാളത്തിന് പുറമെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് അസുരൻ. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് ശേഷം താരം വീണ്ടും തമിഴിലേക്ക് എത്തുന്നുവെന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ നായികയായാണ് താരം എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവും രജനികാന്തും ഒന്നിക്കുന്നതെന്നാണ് സൂചന. അതേസമയം ഇത് സംബന്ധിച്ച് ഒദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
അതേസമയം മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിച്ചത്. ചിത്രത്തിൽ രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്റെ ഒരു ലുക്ക്. ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ അസുരൻ, തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ്. ‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രം കൂടിയാണ് അസുരൻ.
ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടിയിരുന്നു. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുന്ന മഞ്ജു വാര്യരും തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.