ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോമിന് വെങ്കലം

October 12, 2019

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ താരം മേരി കോമിന് വെങ്കലം. സെമി ഫൈനലില്‍ തുര്‍ക്കി താരം ബുസെനാസ് കാകിറോഗ്ലുവിനോട് പരാജയപ്പെടുകയായിരുന്നു മേരി കോം. സെമിയില്‍ പരാജയപ്പെട്ടെങ്കിലും പുതു ചരിത്രം കുറിച്ചിരിക്കുകയാണ് താരം.  ഈ വെങ്കല നേട്ടത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡല്‍ നേടി മേരി കോം. അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്ന ആദ്യ താരവും മേരി കോം ആണ്. 51 കിലോ ഫ്‌ളൈവെയ്റ്റ് വിഭാഗത്തിലാണ് മേരി കോമിന് വെങ്കലം.

കൊളംബിയയുടെ ഇന്‍ഗ്രിത് വലെന്‍സിയയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് മേരി കോം സെമി ഫൈനലിലെത്തിയത്. അതേസമയം 51 കിലോ വിഭാഗത്തില്‍ മുമ്പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് സാധിച്ചിരുന്നില്ല.

Read more:മലയാളം വരികള്‍ ഹിന്ദിയിലാക്കി പഠിച്ച് ശ്രേയ ഘോഷാല്‍; നാല്‍പത്തിയൊന്നിലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: വീഡിയോ

ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് തവണ സ്വര്‍ണ്ണം നേടിയിട്ടുണ്ട് മേരി കോം. 45,48 കിലോ വിഭാഗങ്ങളിലായിരുന്നു മേരി കോം സ്വര്‍ണ്ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ്ണത്തിന് പുറമെ ഒരു വെള്ളിയും ഒരു വെങ്കലവും അടങ്ങുന്നതാണ് മേരി കോമിന്റെ നേട്ടം.