‘ബിഗ് ബ്രദര്‍ വിത്ത് മുന്ന ഭായി’; സസ്‌പെന്‍സ് നിറച്ച് മോഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

October 25, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ‘ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിരിക്കുന്നു.

അതേസമയം മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബ്രദര്‍ എന്ന പുതിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുമോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബറാസും ബിഗ് ബ്രദറില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

 

View this post on Instagram

 

Big Brother with Munna Bhai @duttsanjay Pic courtesy : @sameer_hamsa

A post shared by Mohanlal (@mohanlal) on

സിദ്ദിഖ് ആണ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്.

Read more:ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ രൂപം സൃഷ്ടിച്ച് ആരാധകന്‍: നന്ദിയോടെ വീഡിയോ പങ്കുവച്ച് താരം

റെജീന കസാന്‍ഡ്ര, സത്‌നാ ടൈറ്റസ്, സിദ്ദിഖ്, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. തിയറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.