ഗ്രാമീണ ഭംഗിയില്‍ മനോഹരത്തിലെ പുതിയ ഗാനം: വീഡിയോ

October 16, 2019

പാട്ട് പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മനോഹരം എന്ന ചിത്രത്തിലെ ഒരു ഗാനം. ഗ്രാമത്തിന്റെ ഭംഗിയും മനോഹാരിതയുമെല്ലാം നിറച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ ഭംഗി തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും.

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘മനോഹരം’. ചിത്രത്തിലെ ‘മുന്നോട്ടിതാ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ജോ പോളിന്റെതാണ് ഗാനത്തിലെ വരികള്‍, സഞ്ജീവ് ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും.

Read more:അന്ന് ഗേറ്റിന്റെ വിടവിലൂടെ മമ്മൂട്ടിയെ കണ്ടു; ഇന്ന് തൊട്ടരികില്‍ മമ്മൂട്ടി ചേര്‍ത്തു നിര്‍ത്തി: സ്‌നേഹവീഡിയോ

അൻവർ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പുതുമുഖ താരമായ അപര്‍ണ ദാസ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായിക കഥാപാത്രമായെത്തുന്നു. ഇന്ദ്രന്‍സ്, ബേസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മനോഹരം. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മനോഹരം എന്ന ചിത്രവും സുന്ദരമായ ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.