മുത്തശ്ശിക്കൊരു മുത്ത് വരുന്നു; ശ്രദ്ധനേടി ട്രെയ്ലർ
October 17, 2019
കവിയൂർ പൊന്നമ്മ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുത്തശ്ശിക്കൊരു മുത്ത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്ലർ. അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിൽ എത്തും. ചിത്രം നിർമ്മിക്കുന്നത് സുരേഷ് മറ്റത്തൂരാണ്.
കവിയൂർ പൊന്നമ്മയ്ക്കൊപ്പം ചിത്രത്തിൽ വത്സല മേനോൻ, ശിവജി ഗുരുവായൂര്‍, ഹരീഷ് പേങ്ങല്‍, ചെമ്പില്‍ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കൊടകര സരസ്വതി വിദ്യാനികേതന്‍ സ്കൂളിലാണ്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സൂര്യ നാരായണനാണ്.
മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണ് മുത്തശ്ശിക്കൊരു മുത്ത്.