നിര്‍മ്മാതാവായി ദുല്‍ഖര്‍ സല്മാന്; ‘മണിയറയിലെ അശോകന്’ ഒരുങ്ങുന്നു
വെള്ളിത്തിരയില്‍ വിസ്മയം ഒരുക്കുന്ന അഭിനയ രംഗത്തുനിന്നും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. ‘മണിയറയിലെ അശോകന്’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകനായ സജദ് കക്കു, സ്ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്, മഗേഷ് ബോജി, സംഗീത സംവിധായകന് ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരും പുതുമുഖങ്ങളാണ്. അതേസമയം രമേഷ് പിഷാരടിയാണ് ചിത്രത്തിന് പേര് നിര്‍ദ്ദേശിച്ചതെന്നും ദുല്‍ഖര്‍ സല്മാന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Read more:ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിച്ച് ‘ട്രാന്‍സ്’ പുതിയ പോസ്റ്റര്‍
കഴിഞ്ഞ ദിവസമാണ് വേഫെയറര്‍ ഫിലിംസിന്റെ ലൊഗോ പുറത്തുവിട്ടത്. അച്ഛന്റെ കൈപിടിച്ച് നടക്കുന്ന കുട്ടിയെയാണ് ലോഗോയില്‍ കാണാന്‍ സാധിക്കുക. മൂന്ന് സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി ഇതിനോടകം അനൗണ്‍സ് ചെയ്തിട്ടുണ്ട്. മണിയറയിലെ അശോകന് എന്ന ചിത്രത്തെ കൂടാതെ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം നിര്‍വ്വഹിക്കുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്നിവയും വേഫെയറര്‍ ഫിലിംസിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.