ബസ്റ്റ് ഫ്രണ്ട്‌സ് വിവാഹിതരായാല്‍…; ശ്രദ്ധേയമായി ‘ഓ മൈ കടവുളേ’ ടീസര്‍

October 18, 2019

ആത്മാര്‍ത്ഥ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ കഥ പറയുന്ന പുതിയ തമിഴ് ചിത്രമാണ് ഓ മൈ കടവുളേ. ചത്രത്തിന്റെ ടീസര്‍ പുറത്തെത്തി. അശ്വത് മാരിമുത്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അശോക് സെല്‍വന്‍, റിതിക സിങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ഓ മൈ കടവുളേ എന്ന ചിത്രം. ബസ്റ്റ് ഫ്രണ്ട്‌സ് ആയിരിക്കുന്ന രണ്ടുപേര്‍ വിവാഹിതരാവുകയും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ആരംഭിക്കുന്ന ചില പ്രശനങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നുണ്ട്.

Read more:“പഠിച്ച് ബിഗ് ആയാല്‍ ഫാനില്‍ മുട്ടും; ഞാന്‍ സ്‌കൂളില്‍ പോവില്ല മോളേ…”; ചിരി നിറച്ച് ഈ കുസൃതിക്കുരുന്ന്: വൈറല്‍ വീഡിയോ

ജി ഡില്ലി ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംവിധായകനായ അശ്വന്ത് മാരിമുത്തുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. വിധി അയ്യന്നയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിയോണ്‍ ജെയിംസ് സംഗീതം പകര്‍ന്നിരിക്കുന്നു. ഭൂപതി സെല്‍വരാജ് ആണ് സിനിമയുടെ ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.