മുഖ്യ മന്ത്രിയാകാന്‍ മമ്മൂട്ടി ‘വണ്‍’ ഒരുങ്ങുന്നു: പൂജ വീഡിയോ

October 22, 2019

കേരള മുഖ്യ മന്ത്രിയായി മമ്മൂട്ടി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വണ്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു.

മമ്മുട്ടി,സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്ജ്, രമേശഷ് പിഷാരടി,ശങ്കര്‍ രാമകൃഷ്ണന്‍,സലിം കുമാര്‍,സുരേഷ് കൃഷ്ണ, ഗായത്രി അരുണ്‍, ബോബന്‍ സാമുവല്‍, കണ്ണന്‍ താമരക്കുളം തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളും പൂജയില്‍ പങ്കെടുത്തു. സംവിധായകന്‍ രഞ്ജിത്ത് സ്വിച്ച് ഓന്‍ കര്‍മ്മവും ആദ്യ ക്ലാപ്പ് ശങ്കര്‍ രാമകൃഷ്ണനും നിര്‍വഹിച്ചു. പൂജക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ്ങ് 3 ഡോട്ട്‌സ് സ്റ്റുഡിയോയില്‍ ആരംഭിച്ചു. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന വണ്‍, നിര്‍മ്മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്‌സ്.

Read more:“നിങ്ങള്‍ക്കെല്ലാം ഒരു പട്ടാളക്കാരന്റെ മനസായിരിക്കണം”; ഹൃദയംതൊട്ട് എടക്കാട് ബറ്റാലിയനിലെ രംഗം: വീഡിയോതിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വണ്‍. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ വൈദി സോമസുന്ദരം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. നിഷാദ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു.

മമ്മുട്ടി ,ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.