ലോകത്തെ അമ്പരപ്പിച്ച് ഒരു വാട്ടർബോയ്; കളിക്കളത്തിൽ ആവേശം നിറച്ച താരത്തെ പ്രശംസിച്ച് കായികലോകം, വീഡിയോ

October 26, 2019

ക്രിക്കറ്റ് കളിക്കളങ്ങൾ കായികതാരങ്ങൾക്കും കാണികൾക്കും ഒരുപോലെ ആവേശം വിതയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകത്തുനിന്നുള്ള വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. മിക്കപ്പോഴും കളിക്കളങ്ങളിൽ കായികതാരങ്ങളാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള ടി20 സന്നാഹ മത്സരത്തിൽ കായിക പ്രേമികളുടെ മനംകവർന്നത് അവിടെത്തിയ വാട്ടർബോയിയാണ്.

കളിക്കളത്തിൽ കായികതാരങ്ങളുടെ ഇടയിലേക്ക് വെള്ളവുമായി എത്തിയ  വാട്ടർ ബോയിയെ കണ്ട് അത്ഭുതപെടുകയായിരുന്നു അവിടെ ഉണ്ടായിരുന്നവർ. കാരണം ഓസ്‌ട്രേലിയയുടെ സാക്ഷാൽ പ്രധാനമന്ത്രി സ്കോട്ട് മോറിസ് തന്നെയായിരുന്നു കളിക്കളക്കത്തിൽ കായികതാരങ്ങളുടെ ഇടയിലേക്ക് വെള്ളവുമായി കടന്നുചെന്നത്.

കളിക്കളത്തിൽ പ്രധാനമന്ത്രിയെകണ്ട് കായികതാരങ്ങൾ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് ഇവർ പ്രധാനമന്ത്രിയുമായി സൗഹൃദം പങ്കുവച്ച ശേഷമാണ് കളി തുടർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

അതേസമയം ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിൽ അരങ്ങേറിയ മത്സരത്തിൽ ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. ഒരു വിക്കറ്റിനാണ് ടീം വിജയിച്ചത്.