കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അമ്മയ്ക്ക് തുണയായി പൊലീസ് ഉദ്യോഗസ്ഥന്‍; ‘സ്‌നേഹവാത്സല്യത്തിന്റെ കാക്കി’: വൈറല്‍ വീഡിയോ

October 22, 2019

സ്‌നേഹാര്‍ദ്രമായ ചില സമീപനങ്ങള്‍ക്കൊണ്ട് പലപ്പോഴും പൊലീസ് ഉദ്യാഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകാറുണ്ട്. ഇത്തരത്തില്‍ മനോഹരമായ ഒരു സ്‌നേഹക്കാഴ്ചയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്തെ ഒരു പോളിങ് ബൂത്തില്‍ നിന്നുള്ളതാണ് ഈ സ്‌നേഹക്കാഴ്ച.

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് കൈത്താങ്ങായിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. കുഞ്ഞിന്റെ അമ്മ വോട്ട് ചെയ്യാന്‍ പോയ സമയമത്രെയും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുകയാണ് ഈ പൊലീസുകാരന്‍. കരുതലിന്റെ നേര്‍ക്കാഴ്ചയാണ് ഈ സ്‌നേഹവീഡിയോ.

Read more:കുമിളകള്‍ക്കൊണ്ട് വല വിരിച്ച് കൂനന്‍ തിമിംഗലങ്ങള്‍; കൗതുകമായി അപൂര്‍വ്വ വേട്ടയാടല്‍ ദൃശ്യങ്ങള്‍: വീഡിയോ

സാമൂഹ്യ മാധ്യമങ്ങളുടെ മനം കവരുന്ന ഈ സ്‌നേഹക്കാഴ്ച കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. ‘സ്‌നേഹവാത്സല്യത്തിന്റെ കാക്കി…’ എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ നിരവധിപേര്‍ ഏറ്റെടുത്തുകഴിഞ്ഞു.