ലൊക്കേഷനില്‍ ചിരിയും കുസൃതികളുമായി ‘മാമാങ്കം’ നായിക; വീഡിയോ

October 25, 2019

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലെ നായികയാണ് പ്രാചി തെഹ്ലാന്‍. മാമാങ്കം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. സഹതാരങ്ങളെയും വീഡിയോയില്‍ കാണാം. ഡല്‍ഹി സ്വദേശിയാണ് പ്രാചി തെഹ്ലാന്‍. മാമാങ്കം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം.

എം പത്മകുമാറാണ് മാമാങ്കം സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനവും മെയ്ക്കിങ് വീഡിയോയും ടീസറുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടി.

Read more:ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ രൂപം സൃഷ്ടിച്ച് ആരാധകന്‍: നന്ദിയോടെ വീഡിയോ പങ്കുവച്ച് താരം

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിനാണ് ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.