ശകുന്തള ദേവിയായി വിദ്യാ ബാലൻ; ചിത്രം ഉടൻ

October 11, 2019

ഇന്ത്യൻ ഹ്യൂമൻ കമ്പ്യുട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. വിദ്യാ ബാലൻ  ശകുന്തള ദേവിയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധേയമായിരുന്നു. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ പുറത്തിറങ്ങും. ചിത്രത്തിന് വേണ്ടിയുള്ള വിദ്യയുടെ മേക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. താരത്തിന്റെ പുതിയ ഹെയർ സ്റ്റൈലും ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായ ശകുന്തള ദേവി, അഞ്ചാം വയസിൽ 18 വയസ്സായവർക്കുവേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങൾ തയാറാക്കി നൽകിയിരുന്നു. അതേസമയം ഈ വേഷം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം വിദ്യാ ബാലൻ പങ്കുവച്ചിരുന്നു. 2020 ൽ ചിത്രം തിയേറ്ററുകളിൽ എത്തും.