വൺ ലവ്; ഷെയ്ൻ പങ്കുവച്ച ചിത്രത്തിലെ പെൺകുട്ടിയെ തിരഞ്ഞ് ആരാധകർ

October 23, 2019

അഭിനയത്തിലെ മികവിനൊപ്പം പുഞ്ചിരിയും ലാളിത്യവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് പിറകെയാണ് ആരാധകരിപ്പോൾ.

വൺ ലവ് എന്ന അടിക്കുറുപ്പോടെ പങ്കുവച്ച  ചിത്രത്തിലെ കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇത് ഷെയ്നന്റെ സഹോദരിയുടെ ചെറുപ്പത്തിലെ ചിത്രമാണെന്ന് പറയുന്നവരും, അല്ല  കാമുകിയാണെന്ന്  പറയുന്നവരും നിരവധിയാണ്. എന്തായാലും താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

*ONE LOVE

A post shared by *ONE LOVE (@shanehabeeb) on

കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ താരം മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനായി മാറിക്കഴിഞ്ഞു. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ഇഷ്‌കാണ് താരത്തിന്റേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിൽ സച്ചി എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് ഷെയ്ൻ കാഴ്ചവച്ചത്.

കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അതേസമയം ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ഡാനിയേൽ കേൾക്കുന്നുണ്ട്, ഉല്ലാസം, വലിയ പെരുന്നാൾ എന്നിവ. ഡാനിയേൽ കേൾക്കുന്നുണ്ട്  എന്ന  ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്.

വലിയ പെരുന്നാൾ നവാഗതനായ ഡിമൽ ഡെന്നീസാണ് സംവിധാനം ചെയ്യുന്നത്. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്. ഷെയ്ൻ നിഗത്തിനൊപ്പം സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ഉല്ലാസം നവാഗതനായ ജീവൻ ജോജോയാണ്  സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. പവിത്ര ലക്ഷ്മിയാണ് നായിക.