മമ്മൂട്ടി നായകനായി ‘ഷൈലോക്ക്’; ചിത്രീകരണം പൂര്‍ത്തിയായി

October 15, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്.

ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഷൈലോക്ക് എന്ന സിനിമയുടെ ടീമിനെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം സംവിധായകന്‍ പ്രേക്ഷകരെ അറിയിച്ചത്.

ഷൈലോക്ക് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്‍. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more:എന്തൊരു ക്യൂട്ടാണ്…, കൊച്ചുമിടുക്കിയുടെ ഈ പൂമുത്തോളേ… പാട്ടിന് നിറഞ്ഞ കൈയടി: വീഡിയോ

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ഷൈലോക്ക് തിയറ്ററുകളിലെത്തും എന്നാണ് സൂചന.