കുഞ്ഞനുജത്തിക്കായി ഒരു സ്‌നേഹത്താരാട്ട്: വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

October 25, 2019

കലാകാരന്‍മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുതുവാതായനങ്ങള്‍ തുറക്കുകയാണ് ഇക്കാലത്ത് സോഷ്യല്‍മീഡിയ. പാട്ടിലൂടെയും നൃത്തത്തിലൂടെയും അഭിനയത്തിലൂടെയുമെല്ലാം നിരവധിപ്പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ് ഒരു ചേച്ചിക്കുട്ടി. കുഞ്ഞനുജത്തിയെ ഉറക്കാനായി ചേച്ചിക്കുട്ടി പാടിയ താരാട്ട് പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുന്നു.

Read more:ഒടുവില്‍ കുഞ്ഞു മിഖായേല്‍ കണ്ണുതുറന്നു, പുഞ്ചിരിച്ചു; അവിശ്വസനീയമെന്ന് വൈദ്യശാസ്ത്രം

‘ആരിയം നെല്ലിന്റെ…’ എന്നു തുടങ്ങുന്ന നാടന്‍പാട്ടിന്റെ വരികളാണ് ചേച്ചിക്കുട്ടി പാടിയിരിക്കുന്നത്. അതിമനോഹരമായ ശബ്ദത്തില്‍ ആര്‍ദ്രമായ ഈ ആലാപനത്തെ പ്രശംസിക്കുകയാണ് സൈബര്‍ലോകം. ചേച്ചിയുടെ പാട്ട് കേട്ട് കുഞ്ഞുവാവ സുഖമായി ഉറങ്ങുന്നതും വീഡിയോയില്‍ കാണാം. ‘കുഞ്ഞനുജത്തിയെ താരാട്ട് പാടി ഉറക്കാന്‍ പറഞ്ഞപ്പോള്‍ അമ്മ പോലും ഇത്രയ്ക്ക് പ്രതീക്ഷിച്ചു കാണില്ല’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.