“സമയമാകുന്നത് വരെ നമ്മള്‍ കാത്തുനില്‍ക്കണം; തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍”: ‘സ്റ്റാന്‍ഡ്അപ്പ്’ ട്രെയ്‌ലര്‍

October 13, 2019

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രജിഷ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read more:ആംബുലന്‍സില്‍ ജീവനുവേണ്ടിയുള്ള പാച്ചിലാണ്; വഴിമുടക്കരുത്: അപകടവീഡിയോ

സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ബിലു പദ്മിനി നാരായണനാണ് ഗാനരചന. വര്‍ക്കി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമ, സജിത മഠത്തില്‍, നിസ്താര്‍ സേഠ്, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബറില്‍ സ്റ്റാന്‍ഡ് അപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.