കാവലായി സുരേഷ് ഗോപി; നിതിൻ രഞ്ജി പണിക്കർ ചിത്രം ഒരുങ്ങുന്നു

October 29, 2019

മലയാള സിനിമയിലെ അഭിനയ വസന്തം സുരേഷ്‌ ഗോപിയ്ക്ക് ആരാധകർ ഏറെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വെള്ളിത്തിരയിൽ സജീവമാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. നിതിൻ രഞ്ജി പണിക്കർ  സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘കാവൽ’. സംവിധാനത്തിനൊപ്പം തിരക്കഥയും ഒരുക്കുന്നത് നിതിൻ തന്നെയാണ്. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം 2020 ൽ റിലീസ് ചെയ്യും.

അതേസമയം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ മടങ്ങിവരവ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

Read more:ഈ കുഞ്ഞിനെ കിട്ടുന്നവർ ഉപേക്ഷിക്കരുതേ…!! പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം കത്തും

സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷംതന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.