‘അമ്പിളി’യിലെ ടീന; ഇനി ടൊവിനോയുടെ നായിക

October 22, 2019

മലയാളികളുടെ പ്രിയതാരം സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തിയ അമ്പിളി എന്ന ചിത്രത്തിലെ ടീന എന്ന കഥാപാത്രവും വെള്ളിത്തിരയില്‍ ശ്രദ്ധ  നേടിയിരുന്നു. പുതുമുഖതാരം തന്‍വി റാമാണ് ചിത്രത്തില്‍ ടീന എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. ആദ്യചിത്രത്തിലൂടെതന്നെ പ്രേക്ഷക പ്രീതി നേടിയ തന്‍വി റാമിന്റെ പുതിയ ചിത്രം വരുന്നു.

ജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വ്വഹിക്കുന്ന ‘2403 ft’ എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായാണ് തന്‍വി റാമെത്തുന്നത്. അഖില്‍ പി ധര്‍മ്മജനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് സൂചന.

Read more:കുമിളകള്‍ക്കൊണ്ട് വല വിരിച്ച് കൂനന്‍ തിമിംഗലങ്ങള്‍; കൗതുകമായി അപൂര്‍വ്വ വേട്ടയാടല്‍ ദൃശ്യങ്ങള്‍: വീഡിയോ

അതേസമയം അമ്പിളി എന്ന ചിത്രത്തില്‍ സൗബിന്‍ സാഹിറിന്റെ നായികയായാണ് തന്‍വി എത്തിയത്. ചിത്രത്തിലെ തന്‍വിയുടെ അഭിനയവും ഏറെ പ്രശംസകള്‍ നേടിയിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നസ്രിയയുടെ സഹോദരന്‍ നവീനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.