കാറിന്‍റെ ചില്ല് തകര്‍ക്കാന്‍ കല്ല് എറിഞ്ഞ് കള്ളന്‍, എറിഞ്ഞ കല്ല് തിരിച്ചടിച്ചു: വൈറല്‍ വീഡിയോ

October 16, 2019

രസകരമായ പലതരം വീഡിയോകളും ഇക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു കള്ളനാണ്. വാഹനം മോഷ്ടിക്കാനെത്തിയ കള്ളന് പറ്റിയ അബദ്ധമാണ് വീഡിയോയില്‍.

സംഭവം ഇങ്ങനെ: വാഹനം മോഷ്ടിക്കാനെത്തിയ കള്ളന്‍, ഒരു വലിയ കല്ലെടുത്ത് കാറിന്റെ ചില്ലിനിട്ട് എറിഞ്ഞു. ചില്ല് തകര്‍ത്ത് വാഹനത്തിന്റെ അകത്ത് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ എറിഞ്ഞ കല്ല് തിരിച്ചടിച്ചതാവട്ടെ കള്ളന്റെ മുഖത്തും. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നുണ്ട് ഈ വീഡിയോ.

Read more:എന്തൊരു ക്യൂട്ടാണ്…, കൊച്ചുമിടുക്കിയുടെ ഈ പൂമുത്തോളേ… പാട്ടിന് നിറഞ്ഞ കൈയടി: വീഡിയോ

ഇംഗ്ലണ്ടിലെ ഡര്‍ഹാം സ്വദേശിയായ മാര്‍ട്ടിന് ക്രെയ്ഗിന്റെ വീട്ടുമുറ്റത്താണ് ഈ സംഭവം അരങ്ങേറിയത്. കാര്‍ പോര്‍ച്ചിന് സമീപത്തായി സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. പരിക്കേറ്റതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് കള്ളന്‍ മടങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.