വിളവെടുപ്പ് കഴിഞ്ഞ് പാടം കുഴിച്ചപ്പോൾ കർഷകന് ലഭിച്ചത് 4000 വർഷം പഴക്കമുള്ള സ്വർണ്ണം

October 11, 2019

വിളവെടുപ്പ് കഴിഞ്ഞ് പാടം കുഴിച്ചപ്പോൾ അമ്പതിനാലുകാരന് ലഭിച്ചത് 4000 വർഷം പഴക്കമുള്ള സ്വർണ്ണം. കംബ്രിയയിലെ ബില്ലി വോൺ എന്ന വ്യക്തിക്കാണ് വർഷങ്ങൾ പഴക്കമുള്ള നിധി തന്റെ പാടത്ത് നിന്നും ലഭിച്ചത്. പാടത്ത് കൂടി കയ്യിൽ മെറ്റൽ ഡിറ്റക്‌ടറുമായി നടക്കുമ്പോഴാണ് ബില്ലിയുടെ കയ്യിലിരുന്ന മെറ്റൽ ഡിറ്റക്‌ടർ അവിചാരിതമായി ശബ്ദിച്ചത്.

ശബ്ദം ഉണ്ടായ ഭാഗത്ത് കുഴിച്ച് നോക്കിയപ്പോഴാണ് ലോഹകഷ്ണം പോലെയെന്തോ ബില്ലിയുടെ ശ്രദ്ധയിൽപെട്ടത്. ചെളിയിൽ പുരണ്ടുകിടന്ന ലോഹകഷ്ണം എടുത്ത് തുടച്ച് വൃത്തിയാക്കി ഉടൻ തന്നെ ബില്ലി ഇതുമായി ജ്വല്ലറിയിലേക്ക് പോയി. അവിടെ നടത്തിയ പരിശോധനയിലാണ് ഇത് ലോഹക്കഷ്ണമല്ല വർഷങ്ങൾ പഴക്കമുള്ള സ്വർണ്ണമാണെന്ന് കണ്ടെത്തിയത്.

Read also: പിറന്നാൾ നിറവിൽ ബിഗ് ബി; അറിയാം താരത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ 

ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ ഇതിന് ഏകദേശം 4000 വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. 11 ഔൺസ്‌ ശുദ്ധ സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇത് 22 കാരറ്റ് സ്വർണ്ണമാണ്. തടവളയുടെ രൂപത്തിലുള്ള ഈ സ്വർണ്ണത്തിന് ഒൻപതര ലക്ഷത്തോളം രൂപ വിലവരും. എന്നാൽ വർഷങ്ങൾ പഴക്കമുള്ളതിനാൽ ഇതിന്റെ മൂല്യം കൂടുതലായിരിക്കും. അധികൃതരെ ഏല്പിച്ചിരിക്കുന്ന തടവള ലേലത്തിന് വച്ച ശേഷം ലഭിക്കുന്ന തുക ബില്ലിയ്ക്ക് നൽകാനാണ് തീരുമാനം.