ആക്ഷനും സസ്പെന്‍സും; ത്രില്ലടിപ്പിച്ച് ‘അണ്ടര്‍ വേള്‍ഡ്’ ട്രെയ്ലര്
മലയാളികളുടെ പ്രിയതാരം ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്. ഒക്ടോബര്‍ 19നാണ് ചിത്രത്തിന്റെ ട്രെയ്ലര് യുട്യൂബില്‍ റിലീസ് ചെയ്തത്. ഇതിനോടകംതന്നെ ഏഴ് ലക്ഷത്തിലധികം ആളുകള്‍ ചിത്രത്തിന്റെ ട്രെയ്ലര് കണ്ടുകഴിഞ്ഞു.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ആസിഫ് അലിയ്ക്ക് പുറമെ ഫര്ഹാന് ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍, സംയുക്ത മേനോന്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആസിഫ് അലിയുടെ മകന് ആദം അലിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അതേസമയം ചിത്രത്തിലെ ‘അരികെ നാം…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. ഈ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. രമ്യ നമ്പീശനും സച്ചിന് വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലി ആഷിഖ്, ഡി14 എന്റര്ടെയ്ന്മെന്റ്സുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.