കാലിന് പരിക്ക്, വീട്ടിലേയ്ക്കുള്ള വഴി തെറ്റി; വയോധികയെ കയ്യിലേന്തി പൊലീസ്; സോഷ്യല്‍മീഡിയയുടെ കൈയടി

October 10, 2019

നന്മപ്രവര്‍ത്തികള്‍ക്കൊണ്ട് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ പൊലീസുകാര്‍ ശ്രദ്ധ നേടാറുണ്ട്. പ്രായമായ ഒരു സ്ത്രീക്ക് തുണയായിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലാണ് ഈ സ്‌നേഹക്കഥ അരങ്ങേറിയത്.

ഉത്തര്‍പ്രദേശിലെ ജയ് കിഷന്‍ അശ്വതി എന്ന പൊലീസുകാരനാണ് തന്റെ സ്‌നേഹാര്‍ദ്രമായ നന്മ പ്രവൃത്തികൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നത്. വീട്ടിലേയ്ക്കുള്ള വഴി തെറ്റിയ വയോധികയ്ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷകനാകുകയായിരുന്നു.

Read more: ഫയല്‍ ചികയുന്ന പൊലീസുകാരന്റെ തല ചികഞ്ഞ് ഒരു കുരങ്ങന്‍: വൈറല്‍ വീഡിയോ

കാലിന് പരിക്കേറ്റ നിലയിലായിരുന്നു വയോധിക. ഈ അവസ്ഥ മനസിലാക്കിയ ജയ് കിഷന്‍ അശ്വതി വായോധികയെ കയ്യിലേന്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ വയോധിക കൈവച്ച് അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സാമൂഹ്യ മാധ്യമങ്ങള്‍ നിറഞ്ഞു കൈയടിക്കുകയാണ് ഈ സ്‌നേഹക്കഥയ്ക്ക്.