ഫയല്‍ ചികയുന്ന പൊലീസുകാരന്റെ തല ചികഞ്ഞ് ഒരു കുരങ്ങന്‍: വൈറല്‍ വീഡിയോ

October 9, 2019

സാമൂഹ്യ മാധ്യമങ്ങളില്‍ മനുഷ്യരപ്പോലെതന്നെ പലപ്പോഴും പക്ഷികളും മൃഗങ്ങളുമൊക്കെ ഇടം നേടാറുണ്ട്. പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന തത്തമ്മയും നായയുടെ മുമ്പില്‍ നിന്നും രക്ഷപ്പെടാന്‍ മരണപ്പെട്ടതായി അഭിനയിക്കുന്ന താറാവുമൊക്കെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു കുരങ്ങനാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം.

ഒരു പൊലീസുകാരന്റെ തല ചികയുന്ന കുരങ്ങന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ മേശപ്പുറത്തിരിക്കുന്ന പേപ്പറുകള്‍ പരിശോധിക്കുകയാണ്. കുരങ്ങനാകട്ടെ ഉദ്യോഗസ്ഥന്റെ തോളില്‍ കയറിയിരുന്ന് തല ചികയുന്നു.

Read more:‘പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ’; മനോഹരമാണീ നൃത്തം: മുത്തശ്ശിക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

ഉത്തര്‍പ്രദേശ് പൊലീസിലെ അഡീഷ്ണല്‍ സൂപ്രണ്ടന്റ് രാഹുല്‍ ശ്രീവാസ്തവയാണ് രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ഈ കുരങ്ങന്‍.