നരസിംഹത്തെ ഓര്‍മ്മപ്പെടുത്തി ‘വട്ടമേശസമ്മേളനം’; ചില ചിരിരംഗങ്ങള്‍: വീഡിയോ

October 31, 2019

ഹോംലി മീല്‍സ്, ബെന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ആറ്റ്‌ലി. വിപിന്‍ ആറ്റ്‌ലിയുടെയും കൂട്ടരുടെയും സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. വട്ടമേശ സമ്മേളനം എന്നാണ് ചിത്രത്തിന്റെ പേര്. ഒക്ടോബര്‍ 25 -നായിരുന്നു ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍.

കലിംഗ ശശി, സാജു നവോദയ (പാഷാണം ഷാജി), അഞ്ജലി നായര്‍, കെ.ടി.എസ്.പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, ഡൊമിനിക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എംസിസി സിനിമ കമ്പനിയുടെ ബാനറില്‍ അമരേന്ദ്രന്‍ ബൈജുവാണ് വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:കുഴൽക്കിണർ മരണക്കിണർ ആവാതിരിക്കട്ടെ: ഇനി ഒരു സുജിത് കൂടി ഉണ്ടാവാതിരിക്കട്ടെ’; പുതിയ സാങ്കേതിക വിദ്യയുമായി ശാത്രജ്ഞൻ

തുടക്കം മുതല്‍ക്കെ വ്യത്യസ്തമായിരുന്നു വട്ടമേശ സമ്മേളനം എന്ന ചിത്രം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ഏറെ വ്യത്യസ്ത പുലര്‍ത്തി. ‘മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയ്‌ലര്‍’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആക്ഷേപഹാസ്യ രൂപത്തിലുള്ള ചിത്രമാണ് വട്ടമേശ സമ്മേളനം.