സന്ദേശങ്ങള്‍ തനിയെ മായും; പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്
ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഇടയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന നിരവധി അപ്ഡേഷനുകളും വാട്സ്ആപ്പ് വരുത്താറുണ്ട്. ഇത്തരത്തില്‍ പുതിയൊരു മാറ്റത്തിനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തനിയെ മാഞ്ഞുപോകുന്നതാണ് ഈ ഫീച്ചര്‍. അതായത് നിലിവിലുള്ള ഡലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനില്‍ മാറ്റം വരുന്നു. അയക്കുന്ന സന്ദേശം നിശ്ചിത സമയത്തിനുള്ളില്‍ താനേ മായുന്ന ഡിസപ്പിയറിങ് മെസ്സേജ് എന്ന സംവിധാനമാണ് പുതുതായി വാട്സ്ആപ്പില്‍ വരാന്‍ ഒരുങ്ങുന്നത്.
ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനില്‍, നിലവില്‍ നാം ഒരു മെസ്സേജ് ഡിലീറ്റ് ചെയ്താല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള് അത് ഡിലീറ്റ്ചെയ്തു എന്ന അറിയിപ്പ് ലഭിയ്ക്കും. എന്നാല്‍ പുതിയ ഫീച്ചറില്‍ ഈ അറിയിപ്പും ഇല്ലാതായേക്കും എന്നാണ് സൂചന. പുതിയ ഓപ്ഷൻ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയമാറ്റം വന്നുകഴിഞ്ഞാല്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് നിശ്ചിത ഇടവേളകള്‍ നിശ്ചയിക്കാന്‍ സാധിക്കും. ഈ സമയത്തിനുള്ളില്‍ മെസ്സേജുകള്‍ തനിയെ ഡിലീറ്റ് ചെയ്യപ്പെടും. അഞ്ച് മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ രണ്ട് സമയപരിധികളാണ് തെരഞ്ഞെടുക്കാനാവുക.