ബീച്ചില്‍ നിറയെ മഞ്ഞ് മുട്ടകള്‍; അത്ഭുത പ്രതിഭാസമെന്ന് സഞ്ചാരികള്‍: വീഡിയോ
പ്രകൃതിയുടെ ഭാവവിത്യസങ്ങളും ചില പ്രതിഭാസങ്ങളുമൊക്കെ പലപ്പോഴും മനുഷ്യരുടെ ചിന്തകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമാണ്. പ്രകൃതിയിലെ ഇത്തരം ചില പ്രതിഭാസങ്ങള്‍ മിക്കപ്പോഴും വാര്‍ത്തകളിലും ഇടം നേടാറുണ്ട്. അടുത്തിടെ ഫിന്‍ലാന്‍ഡിലെ ഒരു ബീച്ചില്‍ നിറഞ്ഞ മഞ്ഞ് മുട്ടകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
ഫിന്ലാഡിന്റെയും സീഡന്റെയും നടുവിലുള്ള ഗള്‍ഫ് ഓഫ് ബഥാനിയയിലെ ഹിലൗട്ടോ ദ്വീപിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഈ അത്ഭുത പ്രതിഭാസം അരങ്ങേറിയത്.
കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന ഈ കാഴ്ചകള്‍ ബീച്ചിലെത്തിയ സഞ്ചാരികളെ അത്ഭുതപ്പെടുത്തി. റിസ്റ്റോ മസ്റ്റാലിയ എന്ന ഫോട്ടഗ്രാഫര്‍ ഈ അത്ഭുതപ്രതിഭാസത്തിന്റെ ചിത്രങ്ങള്‍ ക്യാമറയിൽ പകര്‍ത്തുകയും ചെയ്തു.
ബീച്ചിൽ കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ മഞ്ഞുപാളികള്ക്കായിരുന്നു മുട്ടയുടെ രൂപം. മൈനസ് ഒന്നിലും താഴെയായിരുന്നു പ്രദേശത്തെ താപനില. അതുകൊണ്ടുതന്നെ നല്ല മഞ്ഞ് വീഴ്ചയുമുണ്ടായിരുന്നു പ്രദേശത്ത്. ബീച്ച് നിറയെ മഞ്ഞിന്റെ പല വലിപ്പത്തിലുള്ള മുട്ടകള്ക്കൊണ്ട് നിറഞ്ഞു.
അതേസമയം വലിയ മഞ്ഞുപാളികള്‍ തിരമാലകളില്‍ വീണ് കറങ്ങിയതിനാലാണ് കടല്‍ത്തീരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ മഞ്ഞ് മുട്ടകള്‍ രൂപപ്പെട്ടതെന്ന് കാലവാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. എന്തായാലും പ്രകൃതിയിലെ ഈ പ്രതിഭാസം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.