ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ അത്ഭുതകരമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ, വീഡിയോ
ഓരോ അപകടങ്ങളും മനുഷ്യന് നൽകുന്നത് വലിയ പാഠങ്ങളാണ്. വലിയ തിരിച്ചറിവിന്റെ പാഠങ്ങൾ, പലപ്പോഴും ചെറിയ അശ്രദ്ധയാകാം ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നതിന് കാരണമാകുന്നത്. ഇപ്പോഴിതാ ഈജിപ്തിൽ ഉണ്ടായ വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരുടെ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ഏകദേശം 196 ഓളം യാത്രക്കാരാണ് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.
റൺവേയിൽ ലാൻഡ് ചെയ്ത ഉടനെയാണ് വിമാനത്തിന് തീ പിടിച്ചത്. ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. എന്നാൽ അടിയന്തരമായി നടത്തിയ രക്ഷാപ്രവർത്തനമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ലാൻഡിങ്ങിനിടെ വിമാനം മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഇടിയിൽ വിമാനത്തിന്റെ ഒരു ഭാഗം നശിച്ചു. ഇതോടെ വിമാനത്തിൽ ഉണ്ടായിരുന്ന ഹൈഡ്രോളിക് ദ്രാവകം പുറത്തേക്ക് ചോർന്നു. ഇതാണ് വിമാനത്തിൽ തീ പിടുത്തം ഉണ്ടാകാൻ കാരണമായത്.
എന്നാൽ തക്കസമയത്ത് ഇടപെട്ട് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ വളരെ അത്ഭുതമായി സുരക്ഷാപ്രവർത്തകർ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചു. എന്തായാലും സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി നിരവധിയാളുകളാണ് രക്ഷാപ്രവർത്തകരെ പ്രശംസിച്ച് രംഗത്തെത്തിയത്.