‘നിങ്ങളുദ്ദേശിക്കുന്ന മാത്തുക്കുട്ടി ദേ, ഇതാണ്’- ‘ഹെലൻ’ സംവിധായകനെ പരിചയപ്പെടുത്തി ആർ ജെ മാത്തുക്കുട്ടി

‘ഹെലൻ’ എന്ന ചിത്രം ആദ്യ ദിനം തന്നെ ഹിറ്റായതോടെ ആളുകൾ തിരഞ്ഞതും അഭിനന്ദനങ്ങൾ അറിയിച്ചതും മാത്തുക്കുട്ടിയെയാണ്. അഭിനന്ദനങ്ങൾ എത്തിയതോടെ അമ്പരന്നത് ആർ ജെ മാത്തുക്കുട്ടിയാണ്. കാരണം ‘ഹെലൻ’ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ എന്ന തെറ്റിദ്ധാരണയിൽ ആശംസകളൊക്കെ എത്തിയത് ആർ ജെ മാത്തുക്കുട്ടിക്കാണ്.
ഒടുവിൽ യഥാർത്ഥ മാത്തുക്കുട്ടിയെ പരിചയപ്പെടുത്തുകയാണ് ആർ ജെ മാത്തുക്കുട്ടി. ആളുകൾ തെറ്റിദ്ധരിച്ചതിൽ കുറ്റം പറയാൻ സാധിക്കില്ല എന്നു കൂടുതൽ വ്യക്തമാക്കുകയാണ് മാത്തുക്കുട്ടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. കാരണം പേരിൽ മാത്രമല്ല, കാഴ്ചയിലും രണ്ടാളും ഒരുപോലെ തന്നെ.
‘ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി സേവ്യർ ! Director of Helen !!!
Congratulations Brother. നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ’- ഇങ്ങനെയാണ് മാത്തുക്കുട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
Read More:ഒരേ വര്‍ഷം, മൂന്ന് ഭാഷകളില്‍ മൂന്ന് സിനിമകള്‍; ചരിത്രംകുറിച്ച് മമ്മൂട്ടി
മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. സംവിധാനത്തിലേക്ക് മാത്തുക്കുട്ടി കടന്നതും ആളുകളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാൻ കാരണമായി. അതേസമയം, മികച്ച അഭിപ്രായം നേടുകയാണ് മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’. അന്ന ബെൻ ആണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, ലാൽ തുടങ്ങിയവർ അന്നയ്ക്ക് ഒപ്പം ഹെലനിൽ വേഷമിടുന്നുണ്ട്.