വിഘ്‌നേഷിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര; ചിത്രങ്ങള്‍ കാണാം

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ 35-ആം പിറന്നാളാണ് ഇന്ന്. നിരവധിയാളുകളാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. പ്രിയ സുഹൃത്ത് വിഘ്‌നേഷ് ശിവനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. അതേസമയം ഇരുവരും അമേരിക്കയിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസം അവധി ആഘോഷത്തിന്റെ ചിത്രങ്ങളും വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
View this post on Instagram
അതേസമയം വെള്ളിത്തിരയിലെ തിരക്കുള്ള താരമാണ് നയൻതാര. നയൻതാര അവസാനം മലയാളത്തിൽ അഭിനയിച്ച ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’യാണ്. നിവിൻ പോളിക്കൊപ്പം നായികയായി വേഷമിട്ട താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധിയാളുകൾ എത്തിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. അജു വര്‍ഗീസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.