അക്കൗണ്ടുകളുടെ നിയന്ത്രണം പോലും കൈക്കലാക്കുന്ന മാല്‍വെയര്‍; വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന് പുതിയ ഭീഷണി. പുതിയ മാല്‍വെയര്‍ ഭീഷണിയെക്കുറിച്ചാണ് സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ഉപയോക്താക്കള്‍ വാട്സ്ആപ്പ് അപ്ഗ്രേഡ് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ വരെ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള മാല്‍വെയറാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. വാട്സ്ആപ്പിന്റെ പ്രവര്‍ത്തനം കൂടാതെ ഫോണിലെ മറ്റ് ഡേറ്റകളും ചോര്‍ത്താന്‍ ഈ മാല്‍വെയറിന് സാധിക്കും. അഞ്ജാത നമ്പറില്‍ നിന്നും എത്തുന്ന എംപി4 ഫോര്‍മാറ്റിലുള്ള വീഡിയോ ഫയല്‍ വഴിയാണ് ഈ മാല്‍വെയര്‍ ഫോണില്‍ പ്രവേശിക്കുന്നത്. ഇതോടെ ഫോണിന്റെ നിയന്ത്രണംതന്നെ മാല്‍വെയര്‍ സാധ്യമാക്കുന്നു.
Read more:ചായ പുഴുങ്ങാന്‍ പറ്റില്ലെന്ന് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’; ചിരി നിറച്ച് ഒരു രംഗം
ഗുരുതരമായ ഈ ഭീഷണിയെ അതിജീവിക്കാന്‍ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം- ഇന്ത്യ (സിഇആര്‍ടി-ഇന്‍) ഉപയോക്താക്കള്‍ക്ക് നല്കുന്ന മുന്നറിയിപ്പ്. അതേസമയം ഉയര്‍ന്ന തീവ്ര വിഭാഗത്തിലാണ് ഈ ഭീഷണിയെ സിഇആര്‍ടി-ഇന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.