കാപ്പി കുടിക്കാം , കപ്പ് കഴിച്ച് വിശപ്പും മാറ്റാം; ഭക്ഷ്യയോഗ്യമായ കപ്പ് വിപണിയിൽ!

November 21, 2019

കാപ്പി കുടിച്ച ശേഷം വിശപ്പ് മാറ്റാൻ ഇനി വേറെ ഭക്ഷണമൊന്നും ആവശ്യമില്ല. വിപണിയിലെത്തിയിരിക്കുകയാണ് ‘ഈറ്റ് കപ്പ്’. ഹൈദരാബാദിലുള്ള ഒരു കമ്പനിയാണ് ഭക്ഷ്യയോഗ്യമായ കപ്പ് നിർമിച്ചിരിക്കുന്നത്. തണുപ്പുള്ളതോ ചൂടുള്ളതോ ആയ പാനീയങ്ങൾ ഈ കപ്പിൽ കുടിക്കാം. ഒപ്പം കഴിക്കുകയുമാവാം.

ഭക്ഷ്യയോഗ്യമായ ധാന്യങ്ങൾ ഉപയോഗിച്ചാണ് കപ്പ് നിർമിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയാണ് ഇതിന്  പിന്നിൽ. ഭൂമിക്ക് ദോഷമാകുന്ന തരത്തിലുള്ള വസ്തുക്കൾ ഉപേക്ഷിക്കുന്നതിനായാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിയതെന്ന് കമ്പനി അധികൃതർ പറയുന്നു.

Read More:അനന്തരം: രാഖിക്ക് ജീവിതത്തിലേക്കെത്താൻ വേണം, സുമനസുകളുടെ കൈത്താങ്ങ്

പ്ലാസ്റ്റിക്, പേപ്പർ, മറ്റു കൃത്രിമ വസ്തുക്കളൊക്കെ ഉപയോഗിച്ചുള്ള ദോഷകരമായ കാര്യങ്ങൾ ഈ ‘ഈറ്റ് കപ്പി’ലൂടെ മറികടക്കാം. എത്ര ചൂടുള്ളതോ തണുപ്പുള്ളതോ ആയാലും കപ്പിന് യാതൊന്നും  സംഭവിക്കില്ല. മൊരിഞ്ഞ രീതിയിൽ തന്നെ കപ്പ് ഭക്ഷിക്കാം. ഇതിൽ പ്രത്യേക വസ്തുക്കളോ ഒന്നും ഉപയോഗിച്ചിട്ടില്ല എന്ന് കമ്പനി സി ഇ ഓ അശോക് പറയുന്നു. എന്തായാലും വലിയൊരു മുന്നേറ്റം തന്നെയാണ് ഇന്ത്യയിൽ ‘ഈറ്റ് കപ്പി’ലൂടെ വന്നിരിക്കുന്നത്.