അച്ഛൻ പുലിയെങ്കിൽ മക്കൾ പുപ്പുലി; കൈയടിനേടി അല്ലു അർജുന്റെ മക്കൾ, വീഡിയോ

November 14, 2019

സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും താരങ്ങളുടെ മക്കളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് നടൻ അല്ലു അർജുന്റെ മക്കളുടെ വീഡിയോ.

അല്ലു അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അല വൈക്കുന്തപുറംലു’ എന്ന ചിത്രത്തിലെ ഗാനത്തിലാണ് അല്ലുവിന്റെ  മക്കളായ അല്ലു അയാനും, അല്ലു അർഹയും പ്രത്യക്ഷപ്പെടുന്നത്. ഓ മൈ ഗോഡ് ഡാഡി എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്.

ശിശുദിനത്തോട് അനുബന്ധിച്ചാണ് ഈ പാട്ട് റിലീസ് ചെയ്‌തത്‌. അതേസമയം ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ അഭിനയത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് എത്തുന്നത്. അച്ഛൻ പുലിയാണെങ്കിൽ മക്കൾ സിംഹങ്ങളാണ് എന്ന് തുടങ്ങി നിരവധി കമന്റുകളും ഗാനത്തിന് ലഭിക്കുന്നുണ്ട്.

Read also: ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്തും ആലിംഗനം ചെയ്‌തും ലാലേട്ടൻ; സ്നേഹ വീഡിയോ

അതേസമയം അല്ലു അർജുനും പൂജാ ഹെഗ്ഡെയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ നിവേദ പെതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘അല വൈക്കുന്തപുറംലു’  എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.