ചായ പുഴുങ്ങാന്‍ പറ്റില്ലെന്ന് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’; ചിരി നിറച്ച് ഒരു രംഗം
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ എന്ന ചിത്രം. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിലെ രസകരമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുരാജ് വെഞ്ഞാറമൂടും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനുമാണ് ഈ രംഗത്തിലെ പ്രധാന ആകര്‍ഷണം.
ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ കാര്യത്തില്‍ പകരംവയ്ക്കാനില്ലാത്ത പ്രതിഭകളാണ് സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുകയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ എന്ന ചിത്രത്തിലൂടെ. പ്രഖ്യാപനം മുതല്‍ക്കെ ചിത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
Read more:പഠിപ്പിച്ചത് യുവരാജ്; പഞ്ചാബി പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം: വീഡിയോ
നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മാണം. സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരന് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.