‘ഒരു മുറയിൽ വന്ത് പാർത്തായ’; ചിത്രയ്‌ക്കൊപ്പം മലയാളം പാട്ടുപാടി ഞെട്ടിച്ച് അറബി, വീഡിയോ

November 10, 2019

‘ഒരു മുറയിൽ വന്ത് പാർത്തായ’ മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം… മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഈ ഗാനം വേദിയിൽ പാടാൻ ഏതൊരു പാട്ടുകാരനും ആദ്യം ഒന്ന് മടിക്കും, കാരണം അത്രയ്ക്ക് ബുദ്ധിമുട്ടാണ് ഈ വരികളും അതിലെ സംഗതികളും. എന്നാൽ ഈ ഗാനം മലയാളി അല്ലാത്ത ഒരാൾ പാടിയാൽ എന്തായിരിക്കും അവസ്ഥ..? ഇപ്പോഴിതാ അറബിമണ്ണിൽ നിന്നും ഈ മനോഹരഗാനവുമായി എത്തുകയാണ് ഒരു അറബി. അതും മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്‌ക്കൊപ്പം.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടിയോടെയാണ് മലയാളികൾ ഈ ഗായകനെ സ്വീകരിക്കുന്നത്. സൗദി സ്വദേശിയായ അഹമ്മദ് സുൽത്താൻ അൽ മൽമാണി എന്ന അറബിയാണ് ഈ പാട്ടുപാടുന്നത്. സൗദിയിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയായായിരുന്നു ചിത്രയ്‌ക്കൊപ്പം അഹമ്മദ് സുൽത്താൻ ഈ ഗാനം ആലപിച്ചത്. ‘ലവ്’ എന്ന ഹിന്ദി സിനിമയിലെ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന സൂപ്പർ ഹിറ്റ് ഗാനവും അഹമ്മദ് ഈ വേദിയിൽ ആലപിച്ചു. ഇതിനും നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.