‘നീയാണെന്റെ ലോകം’- ആരാധ്യയുടെ എട്ടാം പിറന്നാൾ ഗംഭീരമാക്കി ഐശ്വര്യ റായ്

November 20, 2019

ഐശ്വര്യ റായിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം  മകൾ ആരാധ്യ ആണ്. എപ്പോഴും മകൾക്കൊപ്പം സമയം ചിലവഴിക്കുന്ന ഐശ്വര്യ ആരാധ്യയുടെ എട്ടാം പിറന്നാളും ഗംഭീരമാക്കിയിരിക്കുകയാണ്. അതിമനോഹരമായ സ്നോ വൈറ്റ് ഉടുപ്പാണിഞ്ഞാണ് തന്റെ എട്ടാം പിറന്നാൾ ആരാധ്യ ബച്ചൻ ആഘോഷിച്ചത്. ആരാധ്യയുടെ പിറന്നാൾ ചിത്രം ഐശ്വര്യ തന്നെയാണ് പങ്കുവെച്ചത്.

വളരെ ചെറുപ്പം മുതൽ അച്ഛന്റെയും അമ്മയുടെയും താര പകിട്ടാർന്ന ജീവിതം കണ്ടുവളർന്ന ആരാധ്യ തുടക്കത്തിൽ ക്യാമറ കിക്കുകൾ ഭയന്നെങ്കിൽ ഇപ്പോൾ അമ്മയെ പോലെ തന്നെ എങ്ങനെ ക്യാമറയ്ക്ക് നന്നാവാം എന്ന് ശ്രദ്ധിക്കാറുണ്ട്.

 

View this post on Instagram

 

✨❤️?MY WORLD ????? ✨?I LOVE YOU INFINITELY ❤️✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ആരാധ്യയുടെ പിറന്നാൾ ചിത്രത്തിനൊപ്പം ‘എന്റെ ലോകം ..ഒരിക്കലും അവസാനിക്കാത്ത സ്നേഹം’ എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. ആ വാക്കുകൾ അര്ഥവത്താക്കുന്ന തരത്തിലുള്ള ജീവിതമാണ് കുഞ്ഞു ജനിച്ചതിനു ശേഷം ഐശ്വര്യ നയിച്ചത്.

 

View this post on Instagram

 

✨?✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Read More:വിയന്നയിൽ അവധിക്കാലമാഘോഷിച്ച് പ്രണയപൂർവം ആസിഫ് അലിയും ഭാര്യയും

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഐശ്വര്യ, ആരാധ്യ വളർന്നതിന് ശേഷമാണ് സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. എങ്കിലും അത്ര സജീവമല്ലെന്നു തന്നെ പറയാം. ഇന്റർനാഷണൽ വേദികളിലും അവാർഡ് നിശകളിലും വിവാഹ പാർട്ടികളിലുമൊക്കെ അമ്മയ്‌ക്കൊപ്പം ആരാധ്യയും ഉണ്ടാകാറുണ്ട്.

 

View this post on Instagram

 

✨?❤️?OURS…?????

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on