ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

July 12, 2020

ബോളിവുഡ് താരം ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങളും ജോലിക്കാരും പരിശോധനക്ക് വിധേയനായത്.

ഐശ്വര്യ റായിയുടെയും ജയാ ബച്ചന്റെയും ആരാധ്യയുടെയും ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

ജയാ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റീനിൽ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. അതിനു ശേഷം വീണ്ടും സ്രവം പരിശോധിക്കും.

Read More:‘എന്റെ പെണ്ണുകാണൽ ഓർമ്മകൾ’- രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് മുക്ത

അതോടൊപ്പം കോർപ്പറേഷൻ ജീവനക്കാർ അമിതാഭ് ബച്ചന്റെ വീടും പരിസരവും അണുനശീകരണം നടത്തുകയും ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Story highlights-aiswarya rai and aradhya test positive for covid 19