വേണ്ടിവന്നാല്‍ സ്വന്തം ചിത്രം വരയ്ക്കാനും ആനയ്ക്ക് അറിയാം; കൈയടി നേടി ചിത്രകാരനായ കുട്ടിയാന: വീഡിയോ

November 30, 2019

ചിത്രംവര, അതൊരു കലതന്നെയാണ്. അതിമനോഹരമായി ചിത്രംവരച്ചുകൊണ്ട് സൈബര്‍ലോകത്ത് താരമാകാറുണ്ട് ചിലര്‍. ഇപ്പോഴിതാ ചിത്രകാരനായ ഒരു കുട്ടിയാനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ ആന വരയ്ക്കുന്നത് ആകട്ടെ, ഒരു ആനയുടെ തന്നെ മനോഹര ചിത്രവും.

തുമ്പിക്കൈയില്‍ പെയ്ന്‍റിങ് ബ്രഷ് പിടിച്ചുകൊണ്ടാണ് ഈ കുട്ടിയാനയുടെ വര. ബ്രഷിലെ പെയിന്‍റ്  തീരുമ്പോള്‍ സമീപത്തുള്ള ആള്‍ വീണ്ടും പെയിന്‍റില്‍ മുക്കിയശേഷം ബ്രഷ് ആനയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം.

Read more:ജീവന്‍ രക്ഷിച്ച അപ്പൂപ്പനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തുന്ന പെന്‍ഗ്വിന്‍: അപൂര്‍വ്വ സ്‌നേഹകഥ

ഈ ചിത്രകാരനായ ആന എവിടെയുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും ഫേസ്ബുക്കില്‍ മികച്ച സ്വീകാര്യതയാണ് ഈ ആനയ്ക്ക് ലഭിക്കുന്നത്. ആനയുടെ ചിത്രത്തിനൊപ്പം മനോഹരമായ റോസാപ്പൂക്കളുടെ ചിത്രവും ഈ കുട്ടിയാന വരയ്ക്കുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ചിത്രകാരനായ ഈ കുട്ടിയാന.