ശ്ശോ, എന്നെക്കൊണ്ട് വയ്യ…!! പാട്ടിനൊപ്പം പഞ്ച് ഡയലോഗുമായി കുസൃതിക്കുടുക്ക; ചിരി വീഡിയോ

November 12, 2019

ചില പാട്ടുകൾ അങ്ങനെയാണ് എത്രകേട്ടാലും മതിവരില്ല… ചില ശബ്ദങ്ങളും ആസ്വാദക ഹൃദയങ്ങളിൽ ആഴത്തിൽ  ഇറങ്ങിച്ചെല്ലാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് ഒരു കുട്ടിപാട്ടുകാരി. ‘കണ്ണാനേ കണ്ണേ കണ്ണാനേ കണ്ണേ …’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് ഈ കുട്ടിഗായിക പാടുന്നത്. കൈയിൽ മൈക്കും പിടിച്ച് വളരെ മനോഹരമായി പാട്ടുപാടുന്ന കുട്ടിഗായികയുടെ പാട്ടിനൊപ്പം പ്രേക്ഷക മനംനിറയ്ക്കുകയാണ് ഈ കുഞ്ഞുമോളുടെ കുസൃതി നിറഞ്ഞ ചിരിയും. പാട്ടിന് ശേഷം ‘എന്നെക്കൊണ്ട് വയ്യ’ എന്ന കുഞ്ഞിമോളുടെ പഞ്ച് ഡയലോഗിനും നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ആരോ പങ്കുവെച്ച ഈ കുഞ്ഞുമോളുടെ  വീഡിയോയ്ക്ക് നിരവധിയാളുകളാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. എന്നാൽ ഈ മോൾ ആരാണെന്നോ എവിടെയാണ് സ്ഥലമെന്നോ അറിയില്ല. എന്തായാലും സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് ഈ കുട്ടിത്താരം.

അജിത് നായകനായി എത്തിയ ‘വിശ്വാസം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കണ്ണാനേ കണ്ണേ…’. ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയൻ താരയാണ്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിൽ അജിത് എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.