പ്രൊഡക്ഷന് കണ്ട്രോളര് ബാദുഷ നിര്മ്മാതാവാകുന്നു; കേന്ദ്ര കഥാപാത്രങ്ങളായി ഫഹദ് ഫാസിലും ജോജു ജോര്ജും
ചലച്ചിത്ര അഭിനയ മേഖലയില് നിന്നും സിനിമാ സംവിധാനത്തിലേക്കും സിനിമാ നിര്മ്മാണത്തിലേക്കുമെല്ലാം ചുവടുമാറുന്ന താരങ്ങള് നിരവധിയാണ്. പ്രൊഡക്ഷന് കണ്ട്രോളറായി മലയാളസിനിമയില് നിറഞ്ഞുനിന്ന ബാദുഷ നിര്മ്മാതാവുന്നു എന്ന വാര്ത്തയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നത്. ബാദുഷ നിര്മ്മിക്കുന്ന ആദ്യചിത്രത്തില് ഫഹദ് ഫാസിലും ജോജു ജോര്ജും കേന്ദ്ര കഥാപാത്രങ്ങളായെത്തും. ബാദുഷാ സിനിമാസിന്റെ ബാനറില് ബാദുഷ, ഷിനോയ് മാത്യു എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിക്കുക.
Read more:ശ്രദ്ധേയമായി ‘സെല്ലിംഗ് ഡ്രീംസ്’ മ്യൂസിക് വീഡിയോ; അഭിമാനമായി മലയാളി സാന്നിധ്യം
വി കെ പ്രകാശ്, വൈശാഖ്, വേണു, മഹേഷ് നാരായണന്, തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവര്ത്തിച്ചിട്ടുള്ള സജിമോന് ആണ് ഈ സിനിമയുടെ സംവിധാനം. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അടുത്ത വര്ഷം ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ നിരവധി താരങ്ങള് ചിത്രത്തില് അണിനിരക്കുമെന്നാണ് സൂചന.