കാർ പരിശോധിച്ചും, കാറിൽ കയറിയിരുന്നും കരടി; വൈറൽ വീഡിയോ

November 21, 2019

മനുഷ്യർക്ക് പുറമെ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും താരമാകുന്നത് മൃഗങ്ങളും പക്ഷികളുമൊക്കെയാണ്. കൗതുകകരമായ പല വീഡിയോകൾക്കും കാഴ്ച്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ നിർത്തിയിട്ട വാഹനം പരിശോധിക്കുന്ന ഒരു കരടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കാലിഫോർണിയയിലെ സൗത്ത് ലേക്ക് തഹോയിലാണ് സംഭവം. വീടിന്റെ കാർ പാർക്കിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡോർ തുറന്ന് പരിശോധന നടത്തുന്ന കരടിയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. നവംബർ 16- ന് പുലർച്ചെയാണ് സംഭവം.

Read also: വള്ളുവനാടിന്റെ ചരിത്രം പറയാൻ ‘മാമാങ്കം’; പ്രദർശനത്തിനെത്തുന്നത് 400- ഓളം തിയേറ്ററുകളിൽ

രാവിലെ തുറന്നു കിടക്കുന്ന കാർ കണ്ട വീട്ടുടമ, സിസി ടിവിയിൽ പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ വാതിൽ തുറന്ന് കരടി അകത്ത് പ്രവേശിക്കുന്നതും, ഏറെ നേരം വാഹനത്തിനകത്ത് ചിലവഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളിൽ കണ്ടത്. എന്നാൽ കാറിന് യാതൊരു രീതിയിലുള്ള കേടുപാടുകളും വരുത്താതെയാണ് കരടി അകത്ത് പ്രവേശിച്ചത്.