ആരാധകരിൽ ആവേശം കൊള്ളിച്ച് ‘ബിഗിൽ’ ഗാനം; വീഡിയോ

November 1, 2019

പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് വിജയ്- നയൻ താര താരജോഡികൾ ഒന്നിക്കുന്ന ബിഗിൽ എന്ന ചിത്രത്തിലെ മനോഹരഗാനം. ചിത്രത്തിലെ ‘ബിഗിൽ ബിഗിൽ ബിജിലുമാ..’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എ ആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ചിത്രത്തില്‍ വിജയ്‌യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read also: ഇനിയും എന്റെ ജീവിതത്തിലേക്ക് വരാതിരിക്കാൻ അവൾ ചോദിച്ച ചങ്കിന്റെ ഒരു ഭാഗം ഇപ്പോൾ പറിച്ചു കൊടുത്തിട്ടുണ്ട്; ഹൃദയംതൊട്ട് നന്ദുവിന്റെ കുറിപ്പ്

റിലീസ് ചെയ്ത് ഒരാഴ്‌ച പിന്നിടുമ്പോള്‍ ബിഗില്‍ നേടിയത് 200 കോടിയിലധികം കളക്ഷനാണ്. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷൻ നേടിയ ചിത്രമെന്ന പ്രത്യേകതയും ബിഗിലിനുണ്ട്. 2.0 ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് വിജയ്‌യുടെ തന്നെ സർക്കാർ ആണ്. അതേസമയം കേരളത്തിൽ ആദ്യ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ബിഗിലും ഇടം  നേടിയിട്ടുണ്ട്. എന്നാൽ ഈജിപ്തിൽ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും ബിഗിലിനുണ്ട്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.