കൗതുകമൊളിപ്പിച്ച വലിയ കണ്ണുകള്‍; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി ഈ പൂച്ച ഭാവങ്ങള്‍: വീഡിയോ

November 14, 2019

മനുഷ്യര്‍ക്ക് മാത്രമല്ല മുഖത്തെ ഭാവങ്ങള്‍ക്കൊണ്ട് മൃഗങ്ങളും പലപ്പോഴും സൈബര്‍ ലോകത്തെ അതിശയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു പൂച്ചയാണ്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ കണ്ണുകളാണ് ഈ പൂച്ചയെ ശ്രദ്ധേയമാക്കുന്നത്. കൗതുകവും അത്ഭുതവുമൊക്കെ നിറച്ചാണ് പൂച്ചയുടെ മുഖഭാവം.

പൊട്ടറ്റോ എന്നാണ് ഈ പൂച്ചയുടെ പേര്. ആഷ്‌ലി നോര്‍ലീന്‍ ആണ് ഈ പൂച്ചയുടെ ഉടമ. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് പൊട്ടറ്റോ എന്ന പൂച്ചയെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്നും ആഷ്‌ലി ദത്തെടുത്തത്. ഇപ്പോള്‍ 5 വയസുണ്ട് പൊട്ടറ്റോയ്ക്ക്.

ദത്തെടുത്തപ്പോള്‍ മുതല്‍ക്കേ ആഷ്‌ലി ഈ പൂച്ചയുടെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കൂടുതല്‍ ആളുകളും ശ്രദ്ധിച്ചിരുന്നത് ഈ പൂച്ചയുടെ കണ്ണുകള്‍തന്നെയാണ്. അമ്പതിനായിരത്തിലധികം ഫോളോവേഴ്‌സുമുണ്ട് ഈ പൂച്ചയ്ക്ക്.