വിസ്മയിപ്പിച്ച് ജോജുവും നിമിഷയും; ‘ചോല’ ഡിസംബറിൽ തിയേറ്ററുകളിലേക്ക്
സനല്‍ കുമാര്‍ ശശിധരന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ചോല’. നിമിഷ സജയനെയും ജോജു ജോര്‍ജ്ജിനെയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയതില്‍ ഈ ചിത്രം വഹിച്ച പങ്ക് ചെറുതല്ല. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും. നിമിഷ സജയന്റെയും ജോജുവിന്റെയും വര്‍ണ്ണനാതീതമായ അഭിനയംതന്നെയാണ് ട്രെയ്ലറിലെ മുഖ്യ ആകര്‍ഷണം. ഇപ്പോഴിതാ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും.
വെനീസ് ചലച്ചിത്ര മേളയിലും ചോല പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് മേളയില്‍ ചിത്രത്തിന് ലഭിച്ചതും. മേളയില്‍ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സര വിഭാഗമാണ് ഒറിസോണ്ടി. അതേസമയം ഈ വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് ‘ചോല’.
Read more:തൊഴിലുറപ്പ് ജോലിക്കിടെ പാട്ട്; മനോഹരമായ ആലാപനത്തിന് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയടി, വീഡിയോ
‘എസ് ദുര്‍ഗ’യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജിനും നിമിഷ സജയനും പുറമെ പുതുമുഖ താരം അഖില്‍ വിശ്വനാഥനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിയായാണ് ചിത്രത്തില്‍ നിമിഷ സജയന് എത്തുന്നത്. എഴുത്തുകാരനായ കെ വി മണികണ്ഠനും സനല്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നീവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജിത് ആചാര്യ ചിത്രത്തിന്റെ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.