നിറവയറിൽ ഉർവശി; കൗതുകമുണർത്തി ‘ധമാക്ക’ ചിത്രങ്ങൾ

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്നറാണ് ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും പുതിയ ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്ററാണ് ഏറെ കൗതുകമുണർത്തുന്നത്. നിറവയറിൽ നിൽക്കുന്ന ഉർവശിയും, നിക്കി ഗൽറാണിയുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന മായാവി കുട്ടൂസൻ ഗാനത്തിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉർവശി, സലിം കുമാര്‍, സാബു മോന്, ധര്മ്മജന് ബോള്‍ഗാട്ടി, നേഹ സക്സേന, ഇന്നസെന്റ്, ശാലിന് സോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ധര്മ്മജന് ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹ മാധ്യമങ്ങളിൾ താരങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.