നാല് വർഷത്തിന് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്നു; ചിത്രം ‘എന്റർ ദി ഡ്രാഗൺ’

November 23, 2019

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളുടെ കൂട്ടുകെട്ടായ ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ‘എന്റർ ദി ഡ്രാഗൺ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് . നവാഗതനായ സജി സുകുമാറാണ് സംവിധാനം.

2020 ൽ ചിത്രം റിലീസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ചൈന പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടൈനറാണ് ‘എന്റർ ദി ഡ്രാഗൺ’. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.

Read More:ഫോട്ടോഷൂട്ടിനിടെ കുരങ്ങ് ചാടിപ്പിടിച്ചത് കല്യാണപ്പെണ്ണിന്റെ തലയിൽ; രക്ഷിക്കാൻ ചെറുക്കന്റെ ബുദ്ധിപരമായ നീക്കം- വീഡിയോ

ദിലീപിന് ഹിറ്റുകൾ സമ്മാനിച്ച ഒട്ടേറെ ചിത്രങ്ങൾ റാഫിയുടേതായിരുന്നു. ‘തെങ്കാശിപട്ടണം , ‘റിങ് മാസ്റ്റർ’,’ ടൂ കൺട്രീസ്’ ഒക്കെ അതിൽ ചിലതാണ്. ‘ടൂ കണ്ട്രീസിന്’ ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.